nirmana-udgadanam
ഐസൊലേഷൻ വാർഡിന്റെ നിർമ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.

പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ പുതിയ ഐസൊലേഷൻ വാർഡിന്റെ നിർമ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, മറ്റു ഗ്രാമ, ബ്ലോക്ക് ജനപ്രതിനിധികൾ, ആശുപത്രി അധികൃതർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. 1.75 കോടി രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നത്.