അന്തിക്കാട്: പെരിങ്ങോട്ടുകര വടക്കുംമുറി കൈരളി കലാമന്ദിറിന്റെ 66-ാം വാർഷിക ആഘോഷവും ഓണാഘോഷവും 8, 9, 10 തീയതികളിലായി കുന്നമ്പുള്ളി മൈതാനിയിൽ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആർ. ബിന്ദു, ആവണങ്ങാട്ട് കളരി മഠാധിപതി അഡ്വ. എ.യു. രഘുരാമപ്പണിക്കർ തുടങ്ങിയവർ പങ്കെടുക്കും. നാടകങ്ങൾ, നാടൻപാട്ടുകൾ, ഡാൻസ് നൈറ്റ്, ചികിത്സാ സഹായ വിതരണം, കൈകൊട്ടിക്കളി, തിരുവാതിരക്കളി,
വിദ്യാഭ്യാസ അവാർഡ് വിതരണം, സ്‌നേഹാദരവ്, നൃത്തോത്സവം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. സെക്രട്ടറി പി.ഡി. സുധീർ, കൺവീനർ പി.എ. അരുൺ, സി.ആർ. രാലീഷ്, അനുപം അശോക് ന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.