1
മാ​രാ​ത്തു​കു​ന്ന് ​റെ​യി​ൽ​വേ​ ​ഗേ​റ്റി​ന് ​സ​മീ​പം​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ​ ​ഓ​ടി​ക്കൊ​ണ്ടി​രു​ന്ന​ ​ട്രെ​യി​ന​ടി​യി​ൽ​പെ​ട്ട​് രക്ഷപ്പെട്ട ​വൃ​ദ്ധ.

വടക്കാഞ്ചേരി : മാരാത്തുകുന്ന് റെയിൽവേ ഗേറ്റിന് സമീപം റെയിൽവേ ട്രാക്കിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനടിയിൽപെട്ട വൃദ്ധ അത്ഭുതകരമായി രക്ഷപ്പെട്ടു. എങ്കക്കാട് ഏറത്ത് വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ശാന്തയാണ് മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഉത്രാളിക്കാവ് ക്ഷേത്രദർശനം കഴിഞ്ഞ് എങ്കക്കാടുള്ള വീട്ടിലേക്ക് കാൽനടയായി റെയിൽവേ ട്രാക്കിലൂടെ നടന്നു വരുന്നതിനിടെ തല കറങ്ങി ട്രാക്കിൽ വീഴുകയായിരുന്നു.

ഈ സമയം ഷൊർണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മംഗള എക്‌സ്പ്രസ് ശാന്ത വീണു കിടന്നിരുന്ന റെയിൽവെ ട്രാക്കിലൂടെ കടന്നുപോയി. വിവരമറിഞ്ഞ് മാരാത്തുകുന്ന് റെയിൽവേ ഗേറ്റ് ജീവനക്കാരും, ചുമട്ടുതൊഴിലാളികളും ഓടിയെത്തി ഇവരെ ട്രാക്കിൽ നിന്നും മാറ്റി. ശാന്തയുടെ തലയ്ക്കും, പിറകു വശത്തും ചെറിയ പരിക്കുണ്ട്. അപകടത്തിൽപെട്ട ശാന്തയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.