1
ടോം​യാ​സ് ​പ​ര​സ്യ​ ​ഏ​ജ​ൻ​സി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​മ​ദ​ർ​ ​തെ​രേ​സ​യു​ടെ​ 25​-ാം​ ​ച​ര​മ​വാ​ർ​ഷി​കം​ ​തൃ​ശൂ​ർ​ ​അ​തി​രൂ​പ​ത​യി​ലെ​ ​സീ​നി​യ​ർ​ ​വൈ​ദി​ക​ൻ​ ​ഫാ.​ ​ചാ​ക്കോ​ ​പാ​റ​യി​ൽ​ ​ച​ട​ങ്ങ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: വിശുദ്ധ മദർ തെരേസയുടെ 25-ാം ചരമവാർഷികം ടോംയാസ് പരസ്യ ഏജൻസിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. തൃശൂർ അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ചാക്കോ പാറയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടോംയാസ് മാനേജിംഗ് ഡയറക്ടർ തോമസ് പാവറട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ 25 വർഷം മലമ്പുഴയിൽ പാവങ്ങൾക്കുള്ള കൃപാസദൻ എന്ന വൃദ്ധമന്ദിരം നടത്തിയ ഫാ. ജോൺ മരിയ വിയാനിയെ ആദരിച്ചു. ടോംയാസിൽ നടന്ന ചടങ്ങിൽ മുൻ ആർട്ട് ഡയറക്ടർ വി.എം. ബഷീർ, എൻജിനിയർ അലക്‌സാർ ഫ്രാൻസിസ്, ഫ്രാൻസി പനയ്ക്കൽ, പി.എൽ. അനിത, സി.ഡി. ടോണി, ഷിന്റു ജിമ്മി, കെ.എസ്. സുധീഷ്, സ്‌നിതാ ബിനു എന്നിവർ സംസാരിച്ചു.