guru

ചാലക്കുടി ഗായത്രി ആശ്രമത്തിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: ഗായത്രി ആശ്രമത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വി.ഡി. ജയപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ കൗൺസിലർ വി.ജെ. ജോജി മുഖ്യാതിഥിയായി. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ആമുഖ പ്രസംഗം നടത്തി. വസന്തകുമാരി വേണു ഗോപാൽ, എ.കെ. ജയരാജ്, കെ.എസ്. കുമാർ, നരേന്ദ്രൻ നെല്ലായി എന്നിവർ പ്രസംഗിച്ചു.