 
തൃശൂർ : ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനിയുടെ നേതൃത്വത്തിൽ കസ്റ്റമർ മീറ്റും അദ്ധ്യാപകരെ ആദരിക്കലും നടന്നു. ഗ്രൂപ്പിന്റെ 55 ശാഖകളെ 9 ഗ്രൂപ്പുകളായി തിരിച്ചു നടന്ന പരിപാടികളിൽ 3000 ഓളം പേർ പങ്കെടുത്തു. 1,500 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റ് നൽകി. 2023മാർച്ച് മാസത്തോടെ കേരളത്തിന് പുറത്ത് തമിഴ് നാട്, കർണാടക, ആന്ധ്രാ എന്നിവിടങ്ങളിൽ ശാഖകൾ ആരംഭിക്കുമെന്ന് ചെയർമാൻ ഡോ.വിപിൻ ദാസ് പറഞ്ഞു