veena-george

തൃശൂർ: പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ കുട്ടിയുടെ മരണം ദുഃഖകരമായ സംഭവമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം സാദ്ധ്യമായ എല്ലാ ചികിത്സയും നൽകണമെന്ന് നിർദേശിച്ചിരുന്നു. ഇതിനായി മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു. വിദഗ്ദ്ധരായ ഡോക്ടർമാരും കുട്ടിയെ പരിശോധിച്ചിരുന്നു.

റാബിസ്, വൈറസിലെ പ്രശ്‌നങ്ങൾ എന്നിവയിലടക്കം പെരിനാട് ആശുപത്രിയിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. വിഷബാധയേറ്റുള്ള മരണം ഉണ്ടാവാൻ പാടില്ലാത്തതാണ്. തദ്ദേശ വകുപ്പ്, മൃഗ സംരക്ഷണ, ആരോഗ്യ വകുപ്പുകൾ തമ്മിൽ സംയുക്തമായി യോഗം ചേരുകയും കർമ്മപദ്ധതി ആവിഷ്‌കരിക്കുകയും ചെയ്‌തിരുന്നു. 30 ബ്ളോക്കുകളിൽ എ.ബി.സി പദ്ധതി നടപ്പാക്കുന്നതിന് അടിയന്തര പ്രാധാന്യം നൽകുകയും എല്ലായിടത്തും നടപ്പാക്കാനും തീരുമാനിച്ചിരുന്നു. വാക്‌സിനുമായി ബന്ധപ്പെട്ട ആശങ്കയിലടക്കം മുഴുവൻ കാര്യങ്ങളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

 ഉ​ത്ത​ര​വാ​ദി​ ​ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്ന് ​ചെ​ന്നി​ത്തല

​റാ​ന്നി​യി​ൽ​ ​പ​ന്ത്ര​ണ്ടു​ ​വ​യ​സ്സു​കാ​രി​ ​പ​ട്ടി​ ​ക​ടി​യേ​റ്റ് ​മ​രി​ക്കാ​നി​ട​യാ​യ​ ​സം​ഭ​വ​ത്തി​ൽ​ ​ധാ​ർ​മ്മി​ക​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ആ​രോ​ഗ്യ​ ​വ​കു​പ്പു​മ​ന്ത്രി​ക്കെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു​ .
സ്വ​ന്തം​ ​ജി​ല്ല​യാ​യി​ട്ടും​ ​സം​ഭ​വം​ ​മ​ന്ത്രി​ ​ഗൗ​ര​വ​മാ​യി​ ​എ​ടു​ത്തി​ല്ല.​ ​ക​ടി​യേ​റ്റ​ ​ശേ​ഷം​ ​മൂ​ന്ന് ​വാ​ക്‌​സി​ൻ​ ​എ​ടു​ത്തി​ട്ടും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​വാ​ത്ത​ത് ​വാ​ക്‌​സി​ന്റെ​ ​ഗു​ണ​നി​ല​വാ​ര​ത്തി​ൽ​ ​സം​ശ​യ​മു​ണ്ടാ​ക്കു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച​ ​മു​ഖ്യ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ത്ത​ന്നെ​ ​പേ​വി​ഷ​ ​വാ​ക്‌​സി​ന്റെ​ ​ഗു​ണ​നി​ല​വാ​ര​ത്തി​ൽ​ ​സം​ശ​യം​ ​പ്ര​ക​ടി​പ്പി​ക്കു​ക​യും​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​സ​മി​തി​യെ​ ​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​എ​ന്നി​ട്ട് ​പോ​ലും​ ​മ​ന്ത്രി​ ​അ​ത് ​ഗൗ​ര​വ​മാ​യി​ ​എ​ടു​ത്തി​ല്ലെ​ന്നു​ ​വേ​ണം​ ​ക​രു​താ​ൻ.​ ​കു​ട്ടി​യു​ടെ​ ​കു​ടും​ബ​ത്തി​ന് 10​ ​ല​ക്ഷം​ ​രൂ​പ​യെ​ങ്കി​ലും​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.