ഏങ്ങണ്ടിയൂർ: പഞ്ചായത്തിലെ അഗതി - രഹിത കേരളം ഗുണഭോക്താക്കൾക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ നിർവഹിച്ചു. സതീഷ് പനക്കൽ, ബിന്ദു സുരേഷ്, അനിത മുരുകേശൻ, കെ.ബി. സുരേഷ്, കെ.ബി. സുധ, ഷൈനി കൃഷ്ണൻ, ഷീബ അനിൽ, മെഹറുന്നീസ ഷംസു, പീതാംബരൻ തുടങ്ങിയവർ പങ്കെടുത്തു.
അഖില കേരള ധീവരസഭ ഏങ്ങണ്ടിയൂർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സമുദായ അംഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. മുതിർന്ന അംഗം പരന്തൻ ഗോപാലൻ വിതരണോദ്ഘാടനം നിർവഹിച്ചു. കരയോഗം ഭാരവാഹികളായ ഒ.എസ്. ഷണ്മുഖൻ, സി.എസ്. ചന്ദ്രശേഖരൻ, പി.എം. വിദ്യാസാഗർ, യു.എം. സുബ്രഹ്മണ്യൻ, എ.കെ. വെങ്കിടേശൻ, പി.ഡി. ശിവശങ്കരൻ എന്നിവർ സംസാരിച്ചു. തീരദേശവാസികൾക്ക് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ കിറ്റും വിതരണം ചെയ്തു.