 
പുതുക്കാട്: സംസ്ഥാന എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒമ്പതാം റാങ്ക് പുതുക്കാട് സ്വദേശിക്ക്. മുപ്ലിയം റോഡിൽ കണ്ണത്ത് വീട്ടിൽ ഏൽവീസിന്റെ മകൻ ദേവിനാണ് റാങ്ക്. പത്തുവരെ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്‌കൂളിലും പ്ലസ് ടു, പാല മന്ദാനം കെ.ഇ സ്‌കൂളിലുമായിരുന്നു പഠനം.
ജെ.ഇ.ഇ പരീക്ഷയിൽ സംസ്ഥാനത്ത് മൂന്നാം റാങ്ക് ലഭിച്ചിരുന്നു. ഐ.ഐ.ടി എൻട്രൻസ് ടെസ്റ്റ് റിസൽട്ട് കൂടി കാത്തിരിക്കുന്ന ദേവ് കമ്പ്യൂട്ടർ സയൻസിന് ഐ.ഐ.ടിയിൽ ചേർന്ന് പഠിക്കാനാണ് താത്പര്യം. ദേവിന്റെ പിതാവ് ഏൽവീസ് തൃശൂരിൽ റിക്യൂട്ടിംഗ് ഏജൻസി നടത്തുകയാണ്.
മാതാവ് സംഗീത തൃശൂരിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. സഹോദരി സാന്ദ്ര തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ സ്‌കൂളിൽ പ്ലസ് ടുവിന് പഠിക്കുന്നു.