ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പൂക്കളങ്ങൾ.
ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഗുരുവായൂർ എ.യു.പി സ്‌കൂൾ, കാരക്കാട് എൻ.എസ്.എസ് കരയോഗം ഹാൾ എന്നിവിടങ്ങളിലായിട്ടായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ 22 പൂക്കളങ്ങൾ ഒരുക്കി. വിവിധ കലാപരിപാടികൾ, കലാ കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവയുമുണ്ടായി. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ഒ. രാജഗോപാൽ, യൂണിയൻ ഭരണ സമിതി അംഗങ്ങളായ പി.വി. സുധാകരൻ, പി.കെ. രാജേഷ് ബാബു, വി. അച്യുതൻകുട്ടി , വി. ഗോപാലകൃഷ്ണൻ, ബിന്ദു നാരായണൻ, ബാബു വീട്ടിലയിൽ, കെ.പി. ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.