kaimattamകൊടുങ്ങല്ലൂർ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ പുതുതായി നിർമ്മിക്കുന്ന ഗുരു മണ്ഡപത്തിനും ഗുരുദേവ വെങ്കല വിഗ്രഹത്തിനും നിർമ്മാണത്തിനാവശ്യമായ തുക ലക്ഷ്മി ജ്വല്ലറി ഉടമകളായ വി.ആർ. സജീവനും വി.ആർ. അനിൽ കുമാറും ചേർന്ന് വെള്ളാപ്പള്ളി നടേശന് കൈമാറുന്നു.

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ പുതിയ ഗുരു മണ്ഡപവും ഗുരുദേവ വെങ്കല വിഗ്രഹവും സ്ഥാപിക്കുന്നു. ഗുരുമണ്ഡപത്തിനും വെങ്കല വിഗ്രഹത്തിനും നിർമ്മാണത്തിനാവശ്യമായ തുക കൊടുങ്ങല്ലൂരിലെ ലക്ഷ്മി ജ്വല്ലറി സ്ഥാപക ഉടമ വി.വി. രാമകൃഷ്ണന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ മക്കളായ വി.ആർ. സജീവൻ, വി.ആർ. അനിൽകുമാർ എന്നിവർ ചേർന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറി. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ പ്രീതി നടേശൻ, അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ, യോഗം കൗൺസിലർ ബേബി റാം, ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ സംബന്ധിച്ചിരുന്നു.