വടക്കാഞ്ചേരി: വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ അസുരൻകുണ്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നു. നിലവിൽ അടിസ്ഥാന പരിധിയായ 8.8. മീറ്റർ കഴിഞ്ഞതിനാലാണ് ഷട്ടറുകൾ തുറന്നത്. ചേലക്കര, മുള്ളൂർക്കര, വള്ളത്തോൾ നഗർ, പാഞ്ഞാൾ എന്നീ ഗ്രാമ പഞ്ചായത്തുകളിൽ കനാൽ, തോട് എന്നിവയ്ക്ക് സമീപമുളള പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.