 
തൃശൂർ: കേരള പുലയർ മഹാസഭയുടെ (കെ.പി.എം.എസ്) ആഭിമുഖ്യത്തിൽ ജില്ലയിലെ ഒമ്പത് യൂണിയൻ കേന്ദ്രങ്ങളിൽ മഹാത്മാ അയ്യൻകാളി 159ാം ജയന്തി അവിട്ടാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ പുഷ്പാർച്ചന നടത്തും. വൈകിട്ട് 3.30ന് ഘോഷയാത്രയും 5.30ന് അനുസ്മരണ സമ്മേളനവും നടത്തും. ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ, കൊടുങ്ങല്ലൂർ, മാള, അന്നമനട, കൊരട്ടി, ചാലക്കുടി, ആളൂർ, കൊടകര എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകൾ എം.എൽ.എമാരായ സി.സി.മുകുന്ദൻ, വി.ആർ.സുനിൽകുമാർ, എൻ.ഷംസുദ്ദീൻ, ടൈസൺ മാസ്റ്റർ, കെ.കെ.രാമചന്ദ്രൻ, എം.പിമാരായ ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ എന്നിവർ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രശോഭ് ഞാവേലി, സെക്രട്ടേറിയറ്റ് അംഗം പി.എൻ.സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം പി.എ.രവി എന്നിവർ പങ്കെടുത്തു.