sari
കലാകാരൻമാരെ ആദരിക്കുന്ന ചടങ്ങ് ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്യുന്നു.

ചേലക്കര: നവരസ കമ്യൂണിക്കേഷൻസ് ആൻഡ് ആർട്‌സ് സൊസൈറ്റി സംസ്ഥാനകമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ചേലക്കരയിൽ 101 അമ്മമാർക്ക് ഓണക്കോടി നൽകുകയും ജില്ലയിലെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച 101 കലാകാരൻമാരെ ആദരിക്കുകയും ചെയ്തു. ഓണസദ്യയും പൂക്കള മത്സരവും ഒഴിവാക്കി ആ തുക ചികിത്സാ സഹായത്തിനു മാറ്റിവച്ചു. ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്തു. നവരസ സൊസൈറ്റി പ്രസിഡന്റ് പ്രദീപ് നമ്പ്യാത്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ടി. ഗോപാലകൃഷ്ണൻ പ്രതിഭകളെ ആദരിച്ചു, സിനിമ സീരിയൽ ആർട്ടിസ്റ്റ് മാരായ റിയാസ് നർമകല, ഉണ്ണിക്കൃഷ്ണൻ, ഓട്ടംതുള്ളൽ സംഘം സംസ്ഥാന സെക്രട്ടറി മരുതോർ വട്ടംകണ്ണൻ, സീരിയൽ ആർട്ടിസ്റ്റ് അനു ജോജി, വാർഡ് മെമ്പർ വി.കെ. നിർമല, നവരസ അംഗങ്ങളായ സുമേഷ് ചേലക്കര, പ്രഭു ഉദയ, കെ.കെ. സത്യൻ, പ്രസാദ് ചേലക്കര, കിഷോർ എന്നിവർ പങ്കെടുത്തു.