 നിർദ്ധനരായ കുടുംബങ്ങൾക്ക് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നു.
നിർദ്ധനരായ കുടുംബങ്ങൾക്ക് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നു.
തൃപ്രയാർ: നിർദ്ധനരായ 2,000 പേർക്ക് ഓണക്കിറ്റും പുടവയും നൽകി ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ എം.ഡിയുമാണ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്. തഷ്ണാത്തിന്റെ കുടുംബാംഗങ്ങൾ നേരിട്ടെത്തിയാണ് കിറ്റുകൾ നൽകിയത്. അരിയും പലചരക്ക് സാധനങ്ങളും മുണ്ടും ഉൾപ്പെടുന്നതായിരുന്നു കിറ്റ്. കുടുംബാംഗങ്ങളായ ദീപ ഉണ്ണിക്കൃഷ്ണൻ, ടി.യു. ശിവരാമകൃഷ്ണൻ, ഡോ. പല്ലവി ശിവ, ഡോ. പൂജ ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പി.വി. സുദീപ് മാസ്റ്റർ, പ്രകാശ് കടവിൽ, സുചിന്ത് പുല്ലാട്ട്, തുഷാർ ഇല്ലിക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.