അന്തിക്കാട്: നാടിന്റെ കായിക ഉന്നമനം ലക്ഷ്യമാക്കി പടിയം സ്‌പോർട്‌സ് അക്കാഡമി ഒരുക്കുന്ന പി.എസ്.എ സ്‌കൂൾ ഫുട്‌ബാൾ ലീഗ് സെപ്തംബർ 24 മുതൽ പടിയം സ്‌പോർട്‌സ് അക്കാഡമിയിൽ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

പ്രതിഭാധനരായ കുട്ടികള കണ്ടെത്തി ഉയർത്തിക്കൊണ്ടുവരുതിന് പ്രാപ്തരാക്കും. നാട്ടിക, മണലൂർ, നിയോജക മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 8 വിദ്യാലയങ്ങളിലെ 15 വയസിന് താഴെയുള്ള നിശ്ചിത വിദ്യാർത്ഥികൾക്കാണ് ഫുട്‌ബാൾ ലീഗ് ഒരുക്കുന്നത്.

സ്‌കൂൾ തലത്തിൽ ആദ്യമായി നടക്കുന്ന ലീഗ് മത്സരം സെപ്തംബർ 24ന് വൈകീട്ട് അഞ്ചിന് ഉന്നത വിദ്യഭ്യാസ മന്ത്രി പ്രൊഫ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്നും അവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഷിബു പൈനൂർ, സുധീഷ് കോക്കാട്ട്, ദിനേഷ് എരണേഴത്ത്, സജിത്ത് ഷൺമുഖൻ, ഇഖ്ബാൽ മുറ്റിച്ചൂർ എന്നിവർ പങ്കെടുത്തു.