1
​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ചാ​ല​ക്കു​ടി​ ​യൂ​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ സംഘടിപ്പിച്ച ​ഗു​രു​ദേ​വ​ ​സ​ന്ദേ​ശ​ ​പ്ര​ചാ​ര​ണ​ ​ജാ​ഥ​ വി​ജി​ല​ൻ​സ് ​ജ​ഡ്ജ് ​വി.​ഗീ​ത​ ​ഉ​ദ്ഘാ​ട​നം​ ​ചെയ്യുന്നു.

ചാലക്കുടി: ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചാലക്കുടി യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവ സന്ദേശ പ്രചരണ ജാഥ നടത്തി. ചാലക്കുടി യൂണിയന്റെ അതിർത്തിയിൽ രണ്ട് ദിവസം നീണ്ടുനിന്ന ജാഥ വിജിലൻസ് ജഡ്ജ് വി.ഗീത ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, യൂണിയൻ കൗൺസിലർമാരായ സി.ജി.അനിൽകുമാർ, പി.ആർ.മോഹനൻ, ടി.വി.ഭഗി, എ.കെ.ഗംഗാധരൻ, ടി.കെ.മനോഹരൻ, പി.സി.മനോജ്, ബൈജു അമ്പഴക്കാടൻ, അനിൽ തോട്ടവീഥി, ലതാ ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.