marchants

ചാലക്കുടി മർച്ചന്റ്‌സ് വനിതാവിംഗ് സംഘടിപ്പിച്ച മലയാളിമങ്ക മത്സരത്തിലെ വിജയികളെ സിനിമാതാരം ശീരേഖ കിരീടം അണിയിക്കുന്നു.

ചാലക്കുടി: മർച്ചന്റ്‌സ് വനിതാ വിംഗിന്റെ നേതൃത്വത്തിൽ മലയാളി മങ്ക മത്സരം സംഘടിപ്പിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വനിതാവിംഗ് പ്രസിഡന്റ് സിന്ധു ബാബു അദ്ധ്യക്ഷയായി. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീരേഖ സന്ദീപ് സമ്മാനദാനം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്‌സൺ ആലൂക്ക, ട്രഷറർ ഷൈജു പുത്തൻപുരയ്ക്കൽ, വനിതാവിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഐറിൻ മാർട്ടിൻ മലയാളി മങ്കയായും ഐറിൻ മേരി ജോയ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്. ശിവത്മികയാണ് സെക്കൻഡ് റണ്ണർ അപ്പ്.