 
കൊടുങ്ങല്ലൂർ: കൊല്ലം സർവമത മഹാപാഠശാല ചാരിറ്റബിൾ ട്രസ്റ്റ് ഈ വർഷം നൽകുന്ന മൂലൂർ എസ്. പത്മനാഭ പണിക്കർ കീർത്തി പുരസ്‌കാരം നോവലിസ്റ്റ് ടി.ക. ഗംഗാധരന്. പത്തനാപുരം ഗാന്ധിഭവനിൽ വച്ച് സെപ്തംബർ 11ന് രാവിലെ 11ന് ടി.കെ. ഗംഗാധരന് സമർപ്പിക്കും. കണ്ണീർപ്പാടത്തെ കൊയ്ത്തുകാർ എന്ന നോവലിനാണ് കീർത്തി പുരസ്‌കാരം.
നോവലുകളും കഥാസമാഹരങ്ങളും അനുഭവക്കുറിപ്പുകളും ജീവചരിത്രവും അടക്കം മുപ്പതോളം കൃതികളുടെ രചയിതാവയ ടി.കെ. ഗംഗാധരൻ 28 വർഷം സൈന്യത്തിലായിരുന്നു. സഹോദരൻ നോവൽ പുരസ്‌കാരം, അങ്കണം പുരസ്‌കാരം , സർഗസ്വരം പുരസ്‌കാരം, കൂടാതെ എം. കൃഷ്ണൻ നായർ, കേശവദേവ്, ടി.കെ.സി. വടുതല എന്നിവരുടെ പേരിലുള്ള പുരസ്‌കാരങ്ങളും നോവലിസ്റ്റ് ടി.കെ. ഗംഗാധരന് ലഭിച്ചിട്ടുണ്ട്.