കൊടുങ്ങല്ലൂർ: എറിയാട് ഗവ. കെ.വി.എച്ച്.എസ് സ്‌കൂളിന്റെ ചുറ്റുമതിലിന്റെയും കമാനത്തിന്റെയും നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ റാണി, ഹൈസ്‌കൂൾ ഹെഡ് മിസ്ട്രസ് ലാലി എന്നിവർ ചേർന്ന് നിർവഹിച്ചു. അലുമ്‌നി അസോസിയേഷനാണ് 7.5 ലക്ഷം രൂപ ചെലവഴിച്ച് കമാനവും ചുറ്റുമതിലും നിർമ്മിക്കുന്നത്.

ജില്ലാ പഞ്ചായത്തിന്റെ അനുമതിയോടെ ആരംഭിച്ച ചുറ്റുമതിൽ, കമാന നിർമ്മാണം എന്നിവ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമാണെന്ന് സംഘാടകർ അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത് മെമ്പർ പി.കെ. മുഹമ്മദ് അദ്ധ്യക്ഷനായി. സുഗത ശശിധരൻ, പ്രിൻസിപ്പൽ റാണി, എച്ച്.എം ലാലി, കെ.എ. കദിജാബി , ഇ.വി. രമേശൻ , സിദ്ദിഖ് കടംമ്പോട്ട്, ഷിയാസ് പടിയത്ത് എന്നിവർ സംസാരിച്ചു.