തൃപ്രയാർ: തൃപ്രയാർ ജലോത്സവം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കനോലി കനാലിൽ നടക്കും. ജലോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതി പുറത്തിറക്കുന്ന സോവനീർ പ്രകാശനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് എന്നിവർ സംയുക്തമായി നിർവഹിച്ചു.
സംഘാടക സമിതി ചെയർമാൻ പി.എം. അഹമ്മദ് അദ്ധ്യക്ഷനായ ചടങ്ങിൽ തൃപ്രയാറിലെ പ്രമുഖ വ്യാപാരി അമർസിംഗ് കുന്നുങ്ങൽ സോവനീറിന്റെ ആദ്യ കോപ്പി സ്വീകരിച്ചു.
താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, സംഘാടകസമിതി ഭാരവാഹികളായ പി.സി. ശ്രീദേവി, പ്രേമചന്ദ്രൻ വടക്കേടത്ത്, ബെന്നി തട്ടിൽ, സിജോ പുലിക്കോട്ടിൽ, ആന്റോ തൊറയൻ എന്നിവർ സംസാരിച്ചു. സോവനീർ കമ്മിറ്റി ചെയർമാൻ കെ. ദിനേശ് രാജ സ്വാഗതവും കൺവീനർ പി.സി. ശശിധരൻ നന്ദിയും പറഞ്ഞു.