 
തൃശൂർ: കോർപറേഷൻ പരിധിയിലെ അയ്യന്തോൾ, പൂങ്കുന്നം, അഞ്ചേരി, ശക്തൻ എന്നീ നാല് സേവാഭാരതി യൂണിറ്റുകൾ സംയുക്തമായി തൃശൂർ മാനസികാരോഗ്യ ആശുപത്രിയിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്തു. റിട്ട. ഇൻകം ടാക്‌സ് കമ്മീഷണർ കിട്ടുനായർ ആശുപത്രി ആർ.എം.ഒ ഡോ : ലിന്റു ശിവശങ്കരന് വസ്ത്രങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു . സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ.സുരേഷ് സേവാസന്ദേശം നൽകി.