 
കൊടകര: എസ്.എൻ. ട്രസ്റ്റ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും എസ്.എൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണ സംഗമം സംഘടിപ്പിച്ചു. ട്രസ്റ്റ് ഹാളിൽ നടന്ന ചടങ്ങ് ടി.ജെ. സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷയായി. ട്രസ്റ്റ് ചെയർമാൻ ടി.എ. രാജൻ ബാബു, പി.ആർ. പ്രസാദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വികെ. മുകുന്ദൻ, എം.എ. സുകുമാരൻ, ഡോ. ടി.വി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പൂക്കള മത്സരം, ഓണംകളി, തിരുവാതിരകളി, വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.