കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് ഓണക്കോടിയും, പുതപ്പുകളുമായി പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി വിദ്യാലയത്തിലെ എസ്.പി.സി (സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്‌സ്) യും, അദ്ധ്യാപകരും, രക്ഷിതാക്കളുമെത്തി. മൂന്നുദിവസത്തെ എസ്.പി.സി ക്യാമ്പിന്റെ സമാപന ദിവസത്തിൽ അഗതി മന്ദിരത്തിൽ എത്തിയവരെ കെയർ ടേക്കർ എം.എം. അബ്ദുൾ കരീമും അന്തേവാസികളും സ്വീകരിച്ചു.

മന്ദിരത്തിലെ അമ്മമാരും അച്ഛൻമാരുമായി കുട്ടികൾ സൗഹൃദ സംഭാഷണങ്ങൾ നടത്തി. ഓണക്കോടിയും, ബെഡ് ഷീറ്റും സംഭാവന ചെയ്തത് തേവാലിൽ മഹേഷ് ശാന്തിയും, പി.എം. ജയശ്രീ ടീച്ചറുമാണ്. പി.ടി.എ പ്രസിഡന്റ് ടി.എ. നൗഷാദ്, പ്രധാന അദ്ധ്യാപിക ജി.എസ്. അജിത, പി.എസ്. സുജിത്ത്, അദ്ധ്യാപകരായ ബൈജു മനാഫ്, സി.എസ്. ഷീബ, ഹരി എന്നിവർ നേതൃത്വം നൽകി.