cleopatra

കൊടുങ്ങല്ലൂർ: സർക്കാർ സ്ഥാപനമായ കെ.എസ്.ഐ.എൻ.സി കോട്ടപ്പുറം ഐ.ഡബ്ല്യൂ.എ.ഐ. ജെട്ടിയിൽ നിന്നും കടലിലേയ്ക്ക് നടത്തുന്ന ക്ലിയോപാട്ര ക്രൂയിസ് മൺസൂൺ നിയന്ത്രണങ്ങൾക്ക് ശേഷം വീണ്ടും സർവീസ് പുനരാരംഭിച്ചു. 400 രൂപ നിരക്കിലാണ് രണ്ട് മണിക്കൂർ നീളുന്ന കടൽ യാത്ര കെ.എസ്.ഐ.എൻ.സി ഒരുക്കിയിരിക്കുന്നത്. ആടാനും പാടാനും യാത്ര ആസ്വദിക്കാനുമായി എന്റർടെയ്ൻമെന്റ് സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്‌രിസിന്റെ ചരിത്രമുറങ്ങുന്ന തീരങ്ങൾ താണ്ടി അറബി കടലിലേയ്ക്കുള്ള യാത്ര വശ്യമനോഹരമായ നയന വിസ്മയം തീർക്കുന്നു. ഒറ്റയ്‌ക്കോ ഗ്രൂപ്പുകളായോ ട്രിപ്പുകൾ ബുക്ക് ചെയ്യാം. ബുക്കിംഗിന് ഫോൺ: 9846211143, 9778413160.