വരന്തരപ്പിള്ളി: ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളും ഇന്നലെ രണ്ട് തവണ ഉയർത്തി. രാവിലെ 10ന്് 2.5 സെന്റീമീറ്ററും വൈകിട്ട് 4 ന്് വീണ്ടും 2.5 സെന്റീ മീറ്ററും ഉയർത്തി. ഇതോടെ നാല് ഷട്ടറുകളും 7.5 സെ.മി ഉയർത്തിയ നിലയിലാണ്. സെക്കൻഡിൽ 350 ഘനയടി ജലമാണ് ഇതുവഴി കുറുമാലി പുഴയിലേക്ക് ഡാമിൽ നിന്നും ഒഴുകി എത്തുന്നത്. രാത്രി വൃഷ്ടി പ്രദേശത്ത് മഴ കൂടുതൽ പെയ്താൽ ഇന്ന് ഷട്ടറുകൾ വീണ്ടും ഉയർത്താൻ സാദ്ധ്യത ഉണ്ടെന്നും മഴ ഇല്ലങ്കിൽ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നും ഡാം അധികൃതർ അറിയിച്ചു.