adaravu

സുസ്ഥിര പാലിയേറ്റീവ് സൊസൈറ്റിയുടെ ഓണാഘോഷച്ചടങ്ങിൽ പെരുമറത്ത് വിഷ്ണുമായ ക്ഷേത്രം മഠാധിപതി പി.കെ. സെൽവരാജിനെ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ആദരിക്കുന്നു.

പുതുക്കാട്: സുസ്ഥിര പാലിയേറ്റിവ് സൊസൈറ്റിയുടെ ഓണാഘോഷവും പാലിയേറ്റിവ് ഗുണഭോക്താക്കൾക്കുള്ള ഓണക്കോടി വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ ആഘോഷങ്ങൾ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷനായി. പാലിയേറ്റിവ് രോഗീ പരിചരണത്തിന് സംസ്ഥാനതലത്തിൽ അംഗീകാരത്തിനർഹനായ ഡോ. ഇ.ദിവാകരൻ, ഡോ.നളിനി രവീന്ദ്രൻ, സൊസൈറ്റിക്ക് വർഷങ്ങളായി സഹായങ്ങൾ നൽകിവരുന്ന പെരുമറത്ത് വിഷ്ണുമായ ക്ഷേത്രം മഠാധിപതി, പി..കെ. സെൽവരാജ്, വിൻകോസ്റ്റ് ഗ്രൂപ്പ് എം.ഡി. ശിവകുമാർ, ലയൺസ് ക്ലബ് പ്രസിഡന്റ് ജോസ് പോൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.തങ്കം ടീച്ചർ, ഭാരവാഹികളായ ജോസ് തെക്കേത്തല, സി.എൻ. വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.