foto
വൈലോപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ആരംഭിച്ച ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പ് മുൻ പ്രിൻസിപ്പൽ സ്മിത ഉദ്ഘാടനം ചെയ്യുന്നു.

ഒല്ലൂർ: വൈലോപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ആരംഭിച്ച ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പ് പ്രിൻസിപ്പൽ കെ.വി. ബിൻസി, മുൻ പ്രിൻസിപ്പൽ കെ.എസ്. സ്മിത എന്നിവർ ചേർന്ന് നിർവഹിച്ചു. ലയൺസ് പ്രവർത്തകരായ ഇ.സി. ജോസ്, ടി.വി. സണ്ണി, കെ.പി. രേണുക, നിമ്മി സുനിൽ, ചെറിയാൻ ഇ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.