news-photo-

ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ നിറവിൽ ചിങ്ങമാസത്തിലെ ഉത്രാട നാളിൽ ഗുരുവായൂരപ്പന് മുന്നിൽ കാഴ്ച്ചക്കുല സമർപ്പിച്ച് ഭക്തജനങ്ങൾ. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്രത്തിൽ കാഴ്ച്ചക്കുല സമർപ്പണം. കൊടിമരച്ചുവട്ടിൽ അരിമാവ് അണിഞ്ഞ് നാക്കിലവെച്ചതിൽ മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങ് തുടങ്ങി. തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു. തുടർന്ന് ഭക്തർ സമർപ്പിച്ചു. കാഴ്ചയർപ്പിച്ച കുലകളിലെ ഒരു ഭാഗം പഴങ്ങൾ തിരുവോണസദ്യക്കുള്ള പഴപ്രഥമനായി മാറ്റിവെച്ചു. ഒരു ഭാഗം ദേവസ്വത്തിന്റെ ആനകൾക്ക് നൽകി. ശേഷിച്ച പഴം ക്ഷേത്ര സന്നിധിയിൽ ലേലം ചെയ്ത് ഭക്തജനങ്ങൾക്ക് നൽകി.

അ​ഷ്ട​ബ​ന്ധ​ക്കൂ​ട്ട് ​ഗു​രു​വാ​യൂ​ര​പ്പ​ന് ​സ​മ​ർ​പ്പി​ച്ചു

ഗു​രു​വാ​യൂ​ർ​:​ ​ഗു​രു​വാ​യൂ​ര​പ്പ​ന്റെ​ ​വി​ഗ്ര​ഹം​ ​ഉ​റ​പ്പി​ക്കാ​നും​ ​പ​രി​പോ​ഷ​ണ​ത്തി​നു​മാ​യു​ള്ള​ ​പാ​ര​മ്പ​ര്യ​ ​ഔ​ഷ​ധ​പ്പ​ശ​ക്കൂ​ട്ടാ​യ​ ​അ​ഷ്ട​ബ​ന്ധം​ ​ഭ​ഗ​വാ​ന് ​സ​മ​ർ​പ്പി​ച്ചു.​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ചി​റ​യ​ത്ത് ​ഇ​ല്ല​ത്തെ​ ​സു​ന്ദ​ർ​ ​മൂ​സ​തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​അ​ഷ്ട​ബ​ന്ധം​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​അ​ഷ്ട​ബ​ന്ധം​ ​മ​ൺ​ക​ല​ത്തി​ൽ​ ​ശം​ഖു​ ​പൊ​ടി​യി​ട്ട് ​വ​സ്ത്ര​ത്താ​ൽ​ ​ആ​വ​ര​ണം​ ​ചെ​യ്താ​ണെ​ത്തി​ച്ച​ത്.​ ​പ​ന്തീ​ര​ടി​ ​പൂ​ജ​യ്ക്ക് ​ശേ​ഷം​ ​ചി​റ​യ​ത്ത് ​ഇ​ല്ല​ത്തെ​ ​സു​ന്ദ​ർ​ശ​ർ​മ,​ ​സു​രേ​ഷ് ​ശ​ർ​മ്മ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​അ​ഷ്ട​ബ​ന്ധ​ക്കൂ​ട്ട് ​സോ​പാ​ന​പ്പ​ടി​യി​ലെ​ത്തി​ച്ചു​ ​സ​മ​ർ​പ്പി​ച്ചു.​ ​ദേ​വ​സ്വം​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​വി.​കെ.​വി​ജ​യ​ൻ,​ ​ഭ​ര​ണ​ ​സ​മി​തി​ ​അം​ഗം​ ​മ​ല്ലി​ശേ​രി​ ​പ​ര​മേ​ശ്വ​ര​ൻ​ ​ന​മ്പൂ​തി​രി​പ്പാ​ട്,​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​കെ.​പി.​വി​ന​യ​ൻ​ ​എ​ന്നി​വ​ർ​ ​സ​ന്നി​ഹി​ത​രാ​യി.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തി​ന് ​ശേ​ഷ​മാ​ണ് ​അ​ഷ്ട​ബ​ന്ധ​ക്കൂ​ട്ട് ​ത​യ്യാ​റാ​ക്കു​ന്ന​ത്.