 
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസിന്റെ ഫ്‌ളാഗ് ഓഫ് സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ നിർവഹിക്കുന്നു.
.
വടക്കാഞ്ചേരി: വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും നിയോജക മണ്ഡലത്തിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ് ആരംഭിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. തൃശൂർ, മുതുവറ, പേരാമംഗലം, മുണ്ടൂർ, അവണൂർ, മെഡിക്കൽ കോളേജ്, വടക്കാഞ്ചേരി, ഓട്ടുപാറ, എങ്കക്കാട്, മങ്കര, കരുമത്ര, വാഴാനി എന്നിവിടങ്ങളിലേക്കാണ് ആദ്യ സർവീസ്. പുലർച്ചെ ഗുരുവായൂരിലേക്കും സർവീസുണ്ട്. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.