charamam

വാടാനപ്പിള്ളി : മുൻ വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് പെരുമ്പായിൽ രവീന്ദ്രൻ (പി.വി.രവീന്ദ്രൻ 82) നിര്യാതനായി. സംസ്‌കാരം നടത്തി. സി.പി.എം മുൻ നാട്ടിക എരിയ കമ്മിറ്റി അംഗവും കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റുമാണ്. അദ്ധ്യാപക സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് കാലം സി.പി.എം നേതാവായി പൊതുരംഗത്ത് നിറഞ്ഞുനിന്നു. പഞ്ചായത്ത് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, വാടാനപ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി ഗവേണിംഗ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: രാധ (റിട്ട. അദ്ധ്യാപിക, എസ്.എം.യു.പി വാടാനപ്പിള്ളി). മക്കൾ: മനോജ് (സിവിൽ സർവീസ് പരിശീലകൻ), അമ്പിളി (ലാബ് അസി. നാഷണൽ ഹൈസ്‌കൂൾ എങ്ങണ്ടിയൂർ). മരുമക്കൾ: പ്രിയ ചന്ദ് (ജില്ലാ ജഡ്ജ്, കോഴിക്കോട്), ബൈജു കളത്തിൽ (ബിസിനസ്). സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ്, മന്ത്രി കെ.രാധാകൃഷ്ണൻ, നേതാക്കളായ ബേബിജോൺ, എ.സി.മൊയ്തീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, എൻ.കെ.അക്ബർ എം.എൽ.എ , കെ.വി.അബ്ദുൾ ഖാദർ എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.