kalasa
കലശമലയിലെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിക്കുന്നു.

കുന്നംകളം: ഇക്കോ ടൂറിസം കേന്ദ്രമായ കലശമലയിൽ മൂന്ന് ദിവസത്തെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഓണാഘോഷം. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബി.കെ. ഹരിനാരായണനെ ആദരിച്ചു. ശ്രേയ കളക്ടീവ് ബാൻഡ് ഫ്യൂഷൻ ഒരുക്കിയ സംഗീത നിശയും മങ്ങാട് സ്‌കൂൾ കുട്ടികളുടെ ബാൻഡ് ഫ്യൂഷൻ മിമിക്‌സും ഉണ്ടായിരുന്നു. ചൊവ്വന്നൂർ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ ഫുഡ് കോർട്ടുമുണ്ട്. ഇന്ന് വൈകുന്നേരം 6.30ന് സമാപന സമ്മേളനം, 5 മുതൽ കലാപരിപാടികൾ, ദേവരാഗം മ്യൂസിക്‌സിന്റെ വയലിൻ ഫ്യൂഷൻ ഷോ, കലാമണ്ഡലം വിദ്യാർത്ഥികളുടെ സംഘനൃത്തം, കൊടുങ്ങല്ലൂർ ശ്രീരുദ്ര അവതരിപ്പിക്കുന്ന നാടൻപാട്ട്, ദൃശ്യാവിഷ്‌കാരം എന്നിവ ഉണ്ടാകും.