1

മുള്ളൂർക്കര ഇരുന്നിലംകോട് ഷഷ്ഠി മഹോത്സവ നോട്ടീസ് പ്രകാശന ചടങ്ങിൽ നിന്നും.

വടക്കാഞ്ചേരി: മുള്ളൂർക്കര ഇരുന്നിലംകോട് ഷഷ്ഠി മഹോത്സവത്തിന്റെ ഭാഗമായി മുള്ളൂർക്കര തെക്കേക്കര വിഭാഗം കാവടി സംഘത്തിന്റെ നോട്ടീസ് പ്രകാശന കർമ്മം നടന്നു. കുരുംബ ഭഗവതി ക്ഷേത്രാങ്കണത്തിൽ തെക്കേക്കര ഷഷ്ഠി മഹോത്സവം രക്ഷാധികാരി കെ.എസ്. സേതുമാധവ പണിക്കർ ക്ഷേത്ര പൂജാരി ദേവി അമ്മയ്ക്ക് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. തെക്കേക്കര കാവടിസംഘം പ്രസിഡന്റ് പി.എസ്. സുജിത്, സെക്രട്ടറി കെ. ശ്രീകുമാർ, ട്രഷറർ വി.എം. നിഖിൽ, മറ്റു ഭാരവാഹികളായ പി.ആർ. രാകേഷ്, കെ.വി. സതീഷ്, വി.ജി. കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത നാദസ്വരവിദ്വാൻ കോട്ടപ്പടി ഉണ്ണിക്കുട്ടനും സംഘവും കാവടിരംഗത്തെ പ്രഗൽഭരായ അമ്പലപ്പുഴ സന്തോഷും സംഘവും പുല്ലാങ്കുഴലിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരുമനയൂർ പുരുഷോത്തമനും അടങ്ങുന്ന സംഘമാണ് മുള്ളൂർക്കര തെക്കേക്കര കാവടി സംഘത്തിൽ അണിനിരക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 30നാണ് ഇരുന്നിലംകോട് ഷഷ്ഠി മഹോത്സവം.