ചാലക്കുടി: എസ്.എൻ.ഡി.പി ചാലക്കുടി യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് വിവിധ ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കും. രാവിലെ യൂണിയൻ ഓഫീസ് അങ്കണത്തിൽ എസ്.എൻ.ജി ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. ബാലൻ പതാക ഉയർത്തും. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 3ന് എസ്.എൻ.ജി ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി പ്രൊഫ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ മുഖ്യാതിഥിയാകും. സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും. നഗരസഭാ ചെയർമാൻ എബി ജോർജ്, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടർ കെ.ബി. സുനിൽകുമാർ, മുൻ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, വാർഡ് കൗൺസിലർ വി.ജെ. ജോജി, മിനി സുഭാഷ്, അജിത നാരായണൻ, പി.സി. മനോജ് പള്ളിയിൽ, എ.കെ. ഗംഗാധരൻ, കെ.കെ. ചന്ദ്രബോസ് തുടങ്ങിയവർ സംസാരിക്കും.