കൊടകര: ശ്രീനാരായണഗുരുവിന്റെ 168-ാമത് ജയന്തി ആഘോഷം എസ്.എൻ.ഡി.പി വാസുപുരം ശാഖയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഒമ്പതിന് ശാഖാപ്രാർത്ഥനാ ഹാളിൽ നടക്കും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ഗുരുദേവ പ്രാർത്ഥന, കലാ, കായിക മത്സരങ്ങൾ എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് ചന്ദ്രൻ പള്ളത്തേരി, സെക്രട്ടറി സുരേഷ് പോണോളി, വൈസ് പ്രസിഡന്റ് രാജൻ കുഴിച്ചാമഠം തുടങ്ങിയവർ നേതൃത്വം നൽകും.