ചാലക്കുടി: തുമ്പൂർമുഴി ഗാർഡനിലെ ഓണാഘോഷ പരിപാടികൾ ഓണവില്ല് 2022 ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് നടന്ന കലാസന്ധ്യ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം സി.സി. കൃഷ്ണൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ് വെണ്ണാട്ടുപറമ്പിൽ എന്നിവർ സംസാരിച്ചു. ഓണവില്ലിൽ ശനിയാഴ്ച വൈകിട്ട് മെഗാഷോയും ഞായറാഴ്ച വിവിധ കലാപരിപാടികളും നടക്കും.