കാഞ്ഞാണി: കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്‌സ് എവർ റോളിംഗ് ട്രോഫിക്കുവേണ്ടി നടന്ന വാശിയേറിയ മത്സരത്തിൽ ആലപ്പാടൻ ചുണ്ടന് ഒന്നാം സ്ഥാനം. ചമ്പക്കുളം രണ്ടാം സ്ഥാനവും സെന്റ് ജോർജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇരുട്ടുകുത്തി വിഭാഗത്തിൽ മയിൽപീലി ഒന്നാം സ്ഥാനവും പമ്പാവാസൻ രണ്ടാം സ്ഥാനവും ശ്രീ മുരുകൻ മൂന്നാം സ്ഥാനവുമാണ് കരസ്ഥമാക്കി.
ചുരുളൻ വിഭാഗത്തിൽ താണിയൻ ഒന്നാം സ്ഥാനവും പൊഞ്ഞനത്തമ്മ രണ്ടാം സ്ഥാനവും ഗോതുരത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതകളുടെ വള്ളംകളി മത്സരത്തിൽ ഗുരുവായൂരപ്പൻ ഒന്നാം സ്ഥാനവും തൃപ്രയാർ അപ്പൻ രണ്ടാം സ്ഥാനവും നേടി.