 
നായരങ്ങാടി എസ്.എൻ.ഡി.പി ശാഖാ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: നായരങ്ങാടി എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ഗുരുദേവ ജയന്തി ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. കലാകായിക മത്സരങ്ങൾ, സാംസ്‌കാരിക സമ്മേളനം എന്നിവ നടത്തി. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. സഹജൻ അദ്ധ്യക്ഷനായി. കോടശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി മുഖ്യാതിഥിയായി. പി.ജി. സുന്ദർലാൽ, ബ്ലോക്ക് പഞ്ചായത്തംഗം എം.ഡി. ബാഹുലേയൻ, പഞ്ചായത്തംഗങ്ങളായ ഇ.എ. ജയതിലകൻ, ശ്യാമ സജീവൻ, ജോർജ് കല്ലേലി,ശാഖാ സെക്രട്ടറി കെ.വി. സുനിൽ,അനിൽ തോട്ടവീഥി എന്നിവർ പ്രസംഗിച്ചു. ഇന്ന് ശാഖാ അങ്കണത്തിൽ രാവിലെ ഗുരുപൂജയും തുടർന്ന് ടൂവീലർ റാലിയും നടക്കും.