ചാലക്കുടി: മലയോരങ്ങളിൽ ഇടവിട്ട് പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഡാമുകളിൽ ജലവിതാനം ഉയർന്നു. നീരൊഴുക്ക് ശക്തമായ ഷോളയാർ ഡാമിന്റെ ഷട്ടർ കൂടുതൽ ഉയർത്തി. ഇന്നലെ ഉച്ചയോടെ ഷട്ടർ ഒരടി ഉയർത്തിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു. ഇതതോടെ ചാലക്കുടിപ്പുഴയിലും വെള്ളം കൂടി. ഇന്നലെ വൈകിട്ട് അതിരപ്പിള്ളി മേഖലയിൽ ശക്തമായ മഴയുണ്ടായി.