പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുറ്റിപ്പുറത്ത് ശാരദയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര, ചുമർ എന്നിവ തകർന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അപകടസമയത്ത് ആളുകൾ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. മക്കൾ ആദർശ്, അപ്‌സര, അപർണ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് ഓടിയതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.