 
എസ്.എൻ.ഡി.പി യോഗം എളനാട് മേഖലാ സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ചേലക്കര: എസ്.എൻ.ഡി.പി യോഗം പീച്ചി യൂണിയൻ എളനാട് മേഖലാ സമ്മേളനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പർ കെ.യു. ഷാജിശർമ്മ അദ്ധ്യക്ഷനായി. പീച്ചി യൂണിയൻ സെക്രട്ടറി പി.കെ. സന്തോഷ് ചതയദിന സന്ദേശം നൽകി. യൂണിയൻ കൗൺസിലർ സി.ടി. കൃഷ്ണൻകുട്ടി, പഴയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ വിനീത്, വാർഡ് മെമ്പർമാരായ ശ്രീകുമാർ, പി.എ. ബാബു, നീതു, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ടി. രാംകുമാർ, വനിതാസംഘം സെക്രട്ടറി മിനി വിജയൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം സി.എ. സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു.