1
തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയൻ സംഘടിപ്പിച്ച ഗുരുദേവജയന്തി സമ്മേളനം റിട്ട. എസ്.പി: പി.ഉണ്ണിരാജൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: ഗുരുദേവന്റെ 168-ാമത് ജയന്തിയാഘോഷങ്ങളുടെ ഭാഗമായി തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയന്റെ കീഴിൽ നടന്ന ജയന്തി ഘോഷയാത്രയിൽ വിവിധ ശാഖകളിൽ നിന്നുമെത്തിയ പീത വസ്ത്രധാണീയരായ നൂറുകണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. താളമേളങ്ങളുടെ അകമ്പടിയോടെ എത്തിയ ഘോഷയാത്രകൾ പാർളിക്കാട് നഗരാജഗിരി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്ര സന്നിധിയിൽ സംഗമിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം റിട്ട. എസ്.പി: പി. ഉണ്ണിരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ്, വൈസ് പ്രസിഡന്റ് പി.കെ. ഭരതൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും ഘോഷയാത്രയിൽ പങ്കെടുത്ത ശാഖകൾക്കും ഉപഹാരവും കാഷ് അവാർഡും നൽകി ആദരിച്ചു.