കോണത്തുകുന്ന്: അയ്യങ്കാളി പോരാട്ടങ്ങളുടെ പ്രാധാന്യം ഇനിയും പൊതുസമൂഹം മനസിലാക്കിയിട്ടില്ലെന്ന് കവിയും പ്രഭാഷകനുമായ പി.എൻ. ഗോപീകൃഷ്ണൻ. അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് കെ.പി.എം.എസ് വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റി സംഘടിപ്പിച്ച അവിട്ടാഘോഷ സാംസ്‌കാരിക സമ്മേളനം കോണത്ത്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ശശി കോട്ടോളി അദ്ധ്യക്ഷനായി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, വാർഡ് മെമ്പർ സിമി റഷീദ് തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി സന്തോഷ് ഇടയിലപ്പുര സ്വാഗതവും ബാബു തൈവളപ്പിൽ നന്ദിയും പറഞ്ഞു.