 
എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുജയന്തി ആഘോഷം.
ഗുരുവായൂർ: എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്തു. ജയേഷ് ശാന്തിയുടെ കാർമികത്വത്തിൽ ഗുരുപൂജയും വനിതാസംഘം പ്രസിഡന്റ് രമണി ഷൺമുഖന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ ആലാപനവും നടന്നു. തുടർന്ന് മധുര പലഹാര വിതരണവും നടന്നു. യൂണിയൻ പ്രസിഡന്റ പി.എസ്. പ്രേമാനന്ദൻ ജയന്തി സന്ദേശം നൽകി. വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ പതാക ഉയർത്തി. യൂണിയന് കീഴിലുള്ള ശാഖകളിൽ വിവിധ കലാപരിപാടികളും വിദ്യാർത്ഥികളെ ആദരിക്കലും പിറന്നാൾ സദ്യയും നടന്നു. യൂണിയനിൽ നടന്ന ചടങ്ങുകൾക്ക് പി.കെ. മനോഹരൻ, ഇ.ഐ. ചന്ദ്രൻ, കെ.കെ. രാജൻ, കെ. പ്രധാൻ, കെ.ജി. ശരവണൻ, സദാശിവൻ, പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.