 
നെല്ലായി: നെല്ലായി ശാഖാ ഗുരുമന്ദിരത്തിൽ നടന്ന ചടങ്ങിൽ യോഗം ഡയറക്ടർ കെ.ആർ. ഗോപാലൻ ഭദ്രദീപം തെളിച്ചു. ശാഖാ പ്രസിഡന്റ് അഭിലാഷ് പാറമേൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഗുരുസന്ദേശം നൽകി. വനിതാസംഘം പ്രസിഡന്റ് ലളിത രാധാകൃഷ്ണൻ ഗുരുപൂജയും പ്രാർത്ഥനയും നടത്തി. ശാഖാ സെക്രട്ടറി സജയ് ആറ്റുവളപ്പിൽ, വൈസ് പ്രസിഡന്റ് അനിൽ പാർത്ഥൻ, കമ്മിറ്റി അംഗങ്ങളായ നന്ദിനി സതീശൻ, സന്ധ്യ അനിലൻ, മുരളി വല്ലുപറമ്പിൽ, രവി കരിപറമ്പിൽ, സജി കിഴക്കൂടൻ, റെജി കിഴക്കൂടൻ, വിപിൻ കല്ലിക്കടവിൽ, ശങ്കർ ആത്മൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രജീഷ് തെക്കിനിയേടത്ത്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി വിനു കിഴക്കൂടൻ എന്നിവർ സംസാരിച്ചു. ഘോഷയാത്രയും നടത്തി.