sndp-vasupuram-saga

എസ്.എൻ.ഡി.പി യോഗം വാസുപുരം ശാഖയിലെ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷങ്ങൾ കൊടകര യൂണിയൻ പ്രസിഡന്റ് സുന്ദരൻ മുത്തംമ്പാടൻ ഉദ്ഘാടനം ചെയ്യുന്നു.

വാസുപുരം: എസ്.എൻ.ഡി.പി യോഗം വാസുപുരം ശാഖയിൽ ശ്രീനാരായണ ഗുരദേവജയന്തി ഗുരുദേവ പ്രാർത്ഥനയോഗത്തോടെ ആരംഭിച്ചു. കൊടകര യൂണിയൻ പ്രസിഡന്റ് സുന്ദരൻ മുത്തംമ്പാടൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ചന്ദ്രൻ പള്ളത്തേരി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സുരേഷ് പോണോളി, വൈസ് പ്രസിഡന്റ് രാജൻ കഴിച്ചാമഠം, വി.ജി. ഗിൻഷ, അനീഷ്, വിമൽ, സൂര്യ ഗോപകുമാർ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും കലാപരിപാടികളിൽ പങ്കെടുത്തവർക്കും സമ്മാനം നൽകി. വിവിധ കലാ, കായിക മത്സരങ്ങളും സംഘടിപ്പിച്ചു.