1

തൃശൂർ: ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ കിഴക്കെ കവാടം രേഖാചിത്രങ്ങളിലാക്കി തുടക്കം കുറിച്ച ,'അർബൻ സ്‌കെച്ചേഴ്‌സ് തൃശൂർ' 25 ആഴ്ചകളിൽ തുടർച്ചയായി ചിത്രരചന പൂർത്തിയാക്കി. തൃശൂരിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രരചന നടത്തിവരുന്നുണ്ട്. 25-ാം പരിപാടി കേരള സാഹിത്യ അക്കാഡമിയിൽ ചിത്രരചന ശിൽപ്പശാലയും പരിശീലന കളരിയുമായിട്ടാണ് നടത്തിയത്. അമ്പതിലധികം പേർ ചിത്രങ്ങൾ വരച്ചു.