 
തൃപ്രയാർ: ഗുരുജയന്തിയോടനുബന്ധിച്ച് നാട്ടിക ശീനാരായണ മന്ദിരാങ്കണത്തിൽ നിന്നും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ സാസ്‌കാരിക ഘോഷയാത്ര നടത്തി. തുടർന്ന് നാട്ടിക ശ്രീനാരായണ ഹാളിൽ നടന്ന സാസ്‌കാരിക സമ്മേളനം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചതയാഘോഷ കമ്മിറ്റി പ്രസിഡന്റ് പി.കെ. സുഭാഷ്ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ട്രിച്ചിയിൽ നിന്ന് സോളാർ എനർജിയിൽ ഡോക്ടറേറ്റ് നേടിയ ഗുൽസാവിൻ ഏങ്ങൂരിനെയും, കോഴിക്കോട് സർവകലാശാല ബി.എസ്.സി മാത്തമാറ്റിക്‌സിൽ ഒന്നാം റാങ്ക് നേടിയ ഗായത്രി ജി ഇയ്യാനി മണ്ടാമ്പുള്ളി എന്നിവരെ ആദരിച്ചു. വിവിധ ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡുകളും നൽകി.
തിരുവാതിരക്കളി, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവയുണ്ടായിരുന്നു. ആഘോഷ പരിപാടികൾക്ക് സുരേഷ് ഇയ്യാനി, സി.പി. രാമകൃഷ്ണൻ മാസ്റ്റർ, സി.ആർ. അശോകൻ, എൻ.എ.പി. സുരേഷ്‌കുമാർ, സി.ആർ. ശശിധരൻ, ടി.കെ. ദയാനന്ദൻ, പ്രേംലാൽ ഇ.എൻ.ആർ, അംബിക ടീച്ചർ, ഉഷ ഗണേശൻ, തങ്കമണി ത്രിവിക്രമൻ, സി.കെ. ഗോപകുമാർ, ടി.കെ. ദയാനന്ദൻ, പ്രേമദാസൻ പൊഴെക്കടവിൽ, സി.ആർ. സുന്ദരൻ, റോഷ്ണി രഞ്ജിത്ത്, ഉഷ അർജുനൻ, ഐ.ആർ. സുകുമാരൻ മാസ്റ്റർ, രാജൻ കാട്ടുങ്ങൽ, പ്രേംദാസ് വേളേക്കാട്ട്, യതീഷ് ഇയ്യാനി, ഗണേശൻ, ചിരിയാട്ട്, എം.ജി. രഘുനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.