1

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ ദർശനത്തിന് അത്യപൂർവ തിരക്ക്. പുലർച്ചെ നിർമ്മാല്യ ദർശനം മുതൽ ദർശനത്തിന് വൻതിരക്കായിരുന്നു. ക്ഷേത്രത്തിൽ ഇന്നലെ 167 വിവാഹം നടന്നു. 587 കുട്ടികൾക്കുള്ള ചോറൂൺ വഴിപാടുമുണ്ടായി. വിവാഹങ്ങളുടെ തിരക്ക് നിയന്ത്രിക്കാനായുള്ള ക്രമീകരണം ദേവസ്വം ഒരുക്കി.

ക്ഷേത്രം തിരുമുറ്റത്ത് സ്ഥിരമായുള്ള മൂന്ന് വിവാഹ മണ്ഡപങ്ങൾക്ക് പുറമെ രണ്ട് താത്കാലിക വിവാഹ മണ്ഡപങ്ങൾ കൂടി ദേവസ്വം ഒരുക്കി. 24 ലക്ഷം രൂപയുടെ തുലാഭാരം വഴിപാടും ഇന്നലെ ക്ഷേത്രത്തിൽ നടന്നു. 5.78 ലക്ഷം രൂപയുടെ പാൽപ്പായസവും ഭക്തർ ശീട്ടാക്കി. ഇന്നും ക്ഷേത്രത്തിൽ വിവാഹത്തിരക്കുണ്ട്. 117 വിവാഹം ഇന്ന് ക്ഷേത്ര തിരുമുറ്റത്ത് നടക്കും.