 
ചേർപ്പ്: ഊരകത്ത് കുമ്മാട്ടി മഹോത്സവം ആവേശകരമായി. മഹോത്സവത്തിൽ ഊരകം അമ്പലനട വിഭാഗം, കിസാൻ കോർണർ യുവജന സംഘം, തെക്കും മുറി, വാരണംകുളം, കുടുംബിദേശ സമുദായം, വിളങ്ങോട്, കൊറ്റംകുളങ്ങര, ചിറ്റേങ്ങര ഉൾപ്പടെ എട്ടോളം സംഘങ്ങളുടെ കുമ്മാട്ടികളും, നിശ്ചല ദൃശ്യങ്ങളും, വാദ്യ ആഘോഷങ്ങളും വർണശോഭയേകി. നിരവധി പേർ കുമ്മാട്ടി ആസ്വാദനത്തിനായി ഊരകത്തെത്തിയിരുന്നു. കോട്ടപ്പടി സുരേന്ദ്രന്റെ നേതൃത്വത്തിൽ നാഗസ്വരവും ഉണ്ടായിരുന്നു.